കോട്ടയം: എൽഡിഎഫിന് സംസ്‌ഥാനത്ത് ഭരണത്തുടർച്ച ലഭിക്കുമെന്ന് ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഒറ്റക്ക് മത്സരിക്കുമെന്നും പിസി ജോർജ് പറഞ്ഞു. യുഡിഎഫുമായുള്ള സഖ്യ സാധ്യതകൾ ഏറെക്കുറെ അവസാനിച്ച സാഹചര്യത്തിലാണ് എൽഡിഎഫ് അനുകൂല നിലപാടുമായി പിസി രംഗത്ത് വന്നത്.
എൽഡിഎഫുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്നും, മുന്നണി അവരുടെ വാതിൽ തുറന്നിട്ട് തന്നെ വിളിച്ചാൽ മാത്രമേ അങ്ങനെ ചിന്തിക്കേണ്ട കാര്യമുള്ളുവെന്നും പിസി ജോർജ് പറഞ്ഞു. യുഡിഎഫ് പ്രവേശന നീക്കം അവസാനിച്ചു. പാലം കടന്നാൽ കൂരായണ എന്ന സമീപനമാണ് ഉമ്മൻ ചാണ്ടിയുടേതെന്നും പിസി ജോർജ് തുറന്നടിച്ചു.
സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവന്ന പികെ കുഞ്ഞാലിക്കുട്ടിയെ പിസി ജോർജ് വിമർശിച്ചു. എല്ലാം കൊണ്ടുപോകാനാണ് കുഞ്ഞാലിക്കുട്ടിയുടെ വരവ്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് യുഡിഎഫിന്റെ സർവനാശത്തിന്റെ തുടക്കമാണെന്നും പിസി ജോർജ് പറഞ്ഞു.
Read Also: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന് എതിരെ പ്രതിഷേധം ശക്‌തമാവുന്നു