മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന് എതിരെ പ്രതിഷേധം ശക്‌തമാവുന്നു

By Staff Reporter, Malabar News
K_Sudhakaran
Ajwa Travels

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരന് എതിരെ പ്രതിഷേധം ശക്‌തമാവുന്നു. പ്രസംഗത്തിനിടെയാണ് ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രിയെ അപഹസിച്ചത്. സുധാകരന്റേത് ജാതീയ അധിക്ഷേപമാണെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെയൊരു കുടുംബ പാശ്‌ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്റ്റർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇതിൽ അപമാനിക്കണോ അഭിമാനക്കണോയെന്ന് സിപിഎം പ്രവർത്തകർ ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയിൽ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.

Read Also: പികെ കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം രാജിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE