കോഴിക്കോട്: മകന്റെ മർദനത്തിൽ പരുക്കേറ്റു ചികിൽസയിൽ ആയിരുന്ന അഛൻ മരിച്ചു. കുണ്ടായിത്തോട് ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മാർച്ച് 5ന് രാത്രിയിൽ ഗിരീഷും മകൻ സനലും തമ്മിൽ വാക്കേറ്റമുണ്ടാവുകയും സനൽ, ഗിരീഷിനെ മർദിക്കുകയുമായിരുന്നു.
ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.പരുക്കേറ്റ ഗിരീഷ് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത്. സനൽ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
MOST READ | സായി ഗ്രാം ചെയർമാൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു


































