പട്ടാമ്പിയിൽ 30കാരിയെ കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി

ജോലിക്കായി വരുന്ന സമയത്ത് സ്‌കൂട്ടർ തടഞ്ഞുനിർത്തി യുവതിയെ കുത്തിവീഴ്ത്തി കത്തിച്ച യുവാവ് ജീവനൊടുക്കിയത് പ്രണയപ്പക മൂലമെന്ന് സംശയം.

By Central Desk, Malabar News
kp praviya murder
Ajwa Travels

പാലക്കാട്: ജില്ലയിലെ പട്ടാമ്പിക്ക് സമീപം കൊടുമുണ്ട തീരദേശ റോഡിൽ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെപി പ്രവിയയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രവിയയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു അരുംകൊല. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു. പ്രണയപ്പകയെ തുടർന്നാണ് സന്തോഷ് പ്രവിയയെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആത്‌മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നു രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. ജോലിക്കായി വരുന്ന സമയത്ത് സ്‌കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ചതാണെന്നാണ് വിവരം. മൃതദേഹത്തിനു സമീപത്തുനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്.

MOST READ | രാമേശ്വരം കഫേ സ്‌ഫോടനം; രണ്ടുപേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE