കണ്ണൂർ: രാഷ്‌ട്രീയ വിരോധം തീർക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അഷ്റഫിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. പ്രനു ബാബു, വി ഷിജിൽ, ആർവിനിധീഷ്, കെ ഉജേഷ് എന്നിവർക്കാണ് തലശേരി അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
80,000 രൂപ പിഴയും കോടതി വിധിച്ചു. പിഴതുക അഷ്‌റഫിന്റെ കുടുംബത്തിന് നല്‍കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. രാഷ്‌ട്രീയ വിരോധത്തെ തുടർന്ന് 2011 മേയ് 19നാണ് അഷ്റഫിനെ പ്രതികൾ ആക്രമിച്ചത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ 21ന് മരിച്ചു.
അഞ്ചും ആറും പ്രതികളായ എംആർ ശ്രീജിത്ത്, പി ബിനീഷ് എന്നിവരെ വെറുതെ വിട്ടു. ഏഴും എട്ടും പ്രതികളായ ഷിജിൻ, സുജിത്ത് എന്നിവർ വിചാരണക്ക് മുൻപേ മരിച്ചിരുന്നു.
WAYANAD | വയനാട് ഉരുൾപൊട്ടൽ നടന്നിട്ട് ഒരുമാസം; 78 പേർ ഇന്നും കാണാമറയത്ത്