മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമി അന്തരിച്ചു. ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയ്‌ക്ക് 1.30തോടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തെ ചികിൽസിച്ച ഡോക്‌ടര്‍ വ്യക്‌തമാക്കി. ഭീമാ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അന്ത്യം. സ്‌റ്റാൻ സ്വാമിയുടെ മരണം അഭിഭാഷകന്‍ മഹാരാഷ്‌ട്ര ഹൈക്കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികള്‍ എന്‍ഐഎയും മഹാരാഷ്‌ട്ര സര്‍ക്കാരുമാണെന്ന് അഭിഭാഷകന്‍ ആരോപിച്ചു.
Read also: മന്ത്രവാദിനിയെന്ന് സംശയം; 62കാരിയെ കഴുത്തറുത്ത് കൊന്നു