കോട്ടയം: മെഡിക്കൽ കോളേജ് വളപ്പിലെ മാലിന്യ പ്ളാന്റിൽ തീപിടുത്തം. ഫയർഫോഴ്സ് യൂണിറ്റ് സ്‌ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാലിന്യ പ്ളാന്റിലും ചുറ്റിലുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് എത്തിയിരിക്കുന്നത്. കൂടുതൽ എഞ്ചിനുകൾ സ്‌ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മാലിന്യ പ്ളാന്റ്റുമായി ബന്ധപ്പെട്ട് 21ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണ്.
Read also: കെ-റെയിൽ പദ്ധതി അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെ സുധാകരൻ







































