ഡെൽഹി: രാജ്യ തലസ്ഥാനത്തെ ബാദ്ളി ഗാവിൽ വൻ തീപിടിത്തം. രോഹിണി കോടതിക്ക് സമീപമുള്ള പ്ളാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്.
ഇന്ന് പുലർച്ചെ 2.18 ഓടെയാണ് അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവ സ്ഥലത്ത് 28 അഗ്നി ശമന ട്രക്കുകൾ വിന്യസിച്ചിട്ടുണ്ട്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡെൽഹി പോലീസ് അറിയിച്ചു.
Most Read: ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സുരക്ഷാവീഴ്ച