മലപ്പുറം: മഞ്ചേരി ചന്തക്കുന്ന് ഡെയ്‌ലി മാര്‍ക്കറ്റിലെ ബേബി സ്‌റ്റോറില്‍ വന്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി ചെരണി ചോല അബ്‌ദുറഹ്‌മാന്റെ ഉടമസ്‌ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് കത്തിനശിച്ചത്.
മഞ്ചേരി, നിലമ്പൂര്‍, മലപ്പുറം, തിരുവാലി എന്നിവിടങ്ങളിൽ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. അതേസമയം ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടായതായാണ് റിപ്പോര്‍ട്. വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെ മാര്‍ക്കറ്റ് അടച്ചു പോയ ശേഷമാണ് തീ ആളി പടരുന്നത് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Malabar News: ആരോഗ്യമന്ത്രിയുടെ ഇടപെടൽ; ഹൈസിന്റെ കുഞ്ഞുഹൃദയത്തിന് പുതുജീവൻ