അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം. അഞ്ചു പേർ മരിച്ചു. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടുത്തമുണ്ടായത്. 11 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച പുലർച്ചെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇവിടെ ചികിൽസയിലായിരുന്ന മറ്റ് 30 കോവിഡ് രോഗികളെ രക്ഷപ്പെടുത്തി മറ്റ് ആശുപത്രിയിലേക്ക് മാറ്റി. തീ നിയന്ത്രണ വിധേയമാണെന്നും തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ അഹമ്മദാബാദിലെ നാല് നിലകളുള്ള സ്വകാര്യ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ തീപ്പിടുത്തമുണ്ടായതിനെ തുടർന്ന് എട്ട് കോവിഡ് രോഗികൾ മരിച്ചിരുന്നു.
Also Read: ഡെല്‍ഹി ചലോ മാര്‍ച്ച്; രണ്ടാം ദിവസവും അതിര്‍ത്തി അടച്ചു, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍







































