തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം; രോഗികളെ മാറ്റുന്നു

മൾട്ടി സ്‌പെഷ്യാലിറ്റി ബ്ളോക്കിലെ രണ്ടാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

By Senior Reporter, Malabar News
thiruvananthapuram-medical-college fire
Rep. Image
Ajwa Travels

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ളോക്കിലെ രണ്ടാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിച്ചത്. രോഗികളെ ഒഴിപ്പിക്കുകയാണ്. പ്‌ളാസ്‌റ്റിക് ഉൾപ്പടെയുള്ള വസ്‌തുക്കൾക്ക് തീപിടിച്ചു. പുക വലിയതോതിൽ പ്രദേശത്ത് വ്യാപിച്ചു. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്രപരിചരണ വിഭാഗത്തിലെ ഐസിയുവിൽ പോർട്ടബിൾ വെന്റിലേറ്റർ മെഷീനിലാണ് തീപിടിച്ചത്. ഉടൻ തന്നെ തീ അണയ്‌ക്കുകയും മെഷീൻ പുറത്തേക്ക് മാറ്റുകയും ചെയ്‌തു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 50ഓളം രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. എല്ലാ രോഗികളെയും സുരക്ഷിതമായി മറ്റു വാർഡുകളിലേക്ക് മാറ്റി.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE