പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉൽസവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ ഏഴുപേർക്ക് പരിക്ക്. ഇന്നലെ രാത്രി 9.45ഓടെ ആയിരുന്നു അപകടം. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോൾ ഓലപ്പടക്കത്തിൽ നിന്ന് തീപ്പൊരി ചിതറുകയായിരുന്നു.
കതിന പൊട്ടിക്കുന്നതിന് സൂക്ഷിച്ചിരുന്ന കരിമരുന്നിലും ഗുണ്ടിലും ചൈനീസ് പടക്കത്തിലേക്കുമാണ് തീ പകർന്നത്. സമീപത്തെ കെട്ടിടത്തിലെ ഓട് തെറിച്ചാണ് പലർക്കും പരിക്കേറ്റത്. അപകടത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റെങ്കിലും കൂടുതൽ പേരും പ്രാഥമിക ചികിൽസ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’








































