മുംബൈ : മഹാരാഷ്ട്രയിലെ സത്താറയില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നവി മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോകുന്ന വഴിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്.
പുണെ-ബംഗളൂര് ഹൈവേയില്‍ സത്താറക്കും കറാടിനും ഇടയില്‍ ഘോറയില്‍ വച്ചാണ് അപകടം നടന്നത്. ഡ്രൈവര്‍ ഒഴികെയുള്ളവരെല്ലാം മുബൈയില്‍ സ്ഥിരതാമസക്കാര്‍ ആണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച അഞ്ച് മലയാളികളുടെയും മൃതദേഹങ്ങള്‍ കറാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ആളുകളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Read also : നിക്ഷേപ തട്ടിപ്പ്; അമാൻ ഗോൾഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

































