ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞു; മഹാരാഷ്‌ട്രയില്‍ അഞ്ച് മലയാളികള്‍ മരിച്ചു

By Team Member, Malabar News
Malabarnews_accident in maharashtra
Representational image
Ajwa Travels

മുംബൈ : മഹാരാഷ്‌ട്രയിലെ സത്താറയില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നവി മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോകുന്ന വഴിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്.

പുണെ-ബംഗളൂര് ഹൈവേയില്‍ സത്താറക്കും കറാടിനും ഇടയില്‍ ഘോറയില്‍ വച്ചാണ് അപകടം നടന്നത്. ഡ്രൈവര്‍ ഒഴികെയുള്ളവരെല്ലാം മുബൈയില്‍ സ്‌ഥിരതാമസക്കാര്‍ ആണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച അഞ്ച് മലയാളികളുടെയും മൃതദേഹങ്ങള്‍ കറാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ആളുകളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്.

Read also : നിക്ഷേപ തട്ടിപ്പ്; അമാൻ ഗോൾഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE