പാലക്കാട്: കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസുകാരൻ ഗുരുതരാവസ്‌ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലുള്ളത്. വീട്ടിൽ പ്‌ളാസ്‌റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുട്ടി അബദ്ധത്തിൽ കുടിക്കുകയായിരുന്നു.
ശരീരത്തിലുള്ള അരിമ്പാറയുടെ ചികിൽസയ്‌ക്കായി വീട്ടിൽ കൊണ്ടുവന്നു വെച്ചതായിരുന്നു ആസിഡ്. കുട്ടിക്ക് തുടർച്ചയായി ഛർദി വന്നതോടെയാണ് വീട്ടുകാർക്ക് കാര്യം മനസിലായത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഫൈസാൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| ‘സേനകളുടെ മനോവീര്യം തകർക്കുന്ന ഹരജികൾ സമർപ്പിക്കരുത്’; സുപ്രീം കോടതി