പത്തനംതിട്ട: ജില്ലയിലെ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റിൽ. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. തുടർന്ന് കുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടി കൂടി സ്ത്രീയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷം ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ വീടുകളിൽ നാടോടി സ്ത്രീകൾ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു എന്ന് പ്രദേശവാസികൾ വ്യക്തമാക്കിയിട്ടുണ്ട്.
വീടിന്റെ സിറ്റ്ഔട്ടിൽ നിന്നും കുട്ടിയെ എടുത്ത് കൊണ്ട് ഇവർ ഓടുകയായിരുന്നു. കുട്ടി കരയുന്നത് ശ്രദ്ധിച്ച പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ഇവരെ തടയുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് എത്തി സ്ത്രീയെ കസ്റ്റഡിയിൽ എടുത്തു.
Read also: വയനാട്, ഇടുക്കി ജില്ലകളിൽ ഹർത്താൽ പൂർണം; മലപ്പുറത്ത് റോഡ് ഉപരോധിച്ചവർ അറസ്റ്റിൽ







































