വയനാട്, ഇടുക്കി ജില്ലകളിൽ ഹർത്താൽ പൂർണം; മലപ്പുറത്ത് റോഡ് ഉപരോധിച്ചവർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
hartal
Representational image
Ajwa Travels

ഇടുക്കി/വയനാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടയുന്നുണ്ട്. മലപ്പുറത്ത് റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

വയനാട്ടിൽ കടകമ്പോളങ്ങൾ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിരത്തിൽ ഇറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. കൽപ്പറ്റ നഗരത്തിൽ ഐഎൻടിയുസി പ്രവർത്തകർ ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു. പിന്നീട് പോലീസ് ഇടപെട്ടാണ് ബസുകൾ കടത്തിവിട്ടത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ യുഡിഎഫ് പ്രതിഷേധ പ്രകടനവും നടത്തി.

ഇടുക്കിയിൽ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ മേഖലകളിൽ ഹർത്താൽ പൂർണമാണ്. കുമളിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ചുരുക്കം ചില സ്വകാര്യ-ടാക്‌സി വാഹനങ്ങളാണ് നിരത്തിലുള്ളത്. ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസുകൾ നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും ശബരിമല വാഹനങ്ങളും അതിർത്തി കടന്ന് എത്തുന്നുണ്ട്. കടമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.

മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ ആചരിക്കുന്നുണ്ട്. നിലമ്പൂരിൽ റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. 11 പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലും വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കരുവാരക്കുണ്ട്, കാളികാവ്, ചോക്കോട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കൽ, ചാലിയാർ പഞ്ചായത്തുകളിലാണ് ഹർത്താൽ. പത്രം, പാൽ, വിവാഹം മറ്റു അവശ്യ സർവീസുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബഫർസോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്‌ഥിതി ലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ സംസ്‌ഥാനത്ത്‌ ഉടനീളം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിധി കർഷകർക്ക് എതിരാകാതിരിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

Most Read: രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE