മലപ്പുറം: ജില്ലയിലെ വേങ്ങരയിൽ ഭക്ഷ്യവിഷബാധ. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 8 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് വ്യക്‌തമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ എത്തി ഹോട്ടൽ അടപ്പിച്ചു.
Most Read: സിൽവർ ലൈൻ ബദൽ സംവാദം; പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി







































