ന്യൂഡെൽഹി: കോവിഡും യുക്രൈനിലെ യുദ്ധവും വില്ലനായെത്തി വിദേശത്തെ പഠനം മുടങ്ങി ഇന്ത്യയിലെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ആശ്വാസ വാർത്തയുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. കോവിഡ് വ്യാപനത്തെ തുടർന്നും, യുദ്ധ സാഹചര്യത്തിലും ഇന്ത്യയിലെത്തിയ ഇന്റേൺഷിപ്പ് പൂർത്തിയാക്കാത്ത മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ് പൂർത്തിയാക്കാമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഇത് പ്രകാരം വിദേശ സർവകലാശാലയുടെ മെഡിസിൻ ഡിഗ്രി ഉള്ളവർക്കും, നിലവിൽ വിദേശത്ത് ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ് ചെയ്യാം. നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഉത്തരവ് വന്നതോടെ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തുന്ന മെഡിക്കൽ വിദ്യാർഥികൾക്ക് അടക്കം വലിയ ആശ്വാസമാണ് ഉണ്ടാകുന്നത്.
Read also: വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ മുതൽ വർധിക്കും






































