കോഴിക്കോട്: കോൺഗ്രസ് നേതാവും കോഴിക്കോട് മുൻ ഡിസിസി പ്രസിഡണ്ടുമായ യു രാജീവൻ(65) അന്തരിച്ചു. കരളിൽ ബാധിച്ച അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
രാവിലെ 9 മണിയോടെ മൃതദേഹം ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തുക. പുളിയഞ്ചേരി സൗത്ത് എല്‍പി സ്‌കൂളില്‍ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനായ രാജീവൻ കെഎസ്‌യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന നിര്‍വാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്, ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്, കെപിസിസി നിര്‍വാഹക സമിതി അംഗം എന്നീ ചുമതലകൾ യു രാജീവൻ വഹിച്ചിട്ടുണ്ട്. കൂടാതെ സംസ്‌ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണ ബാങ്ക് എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എന്നീ പദവിയിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
Read also: പൊതു പണിമുടക്ക്; 28ന് രാവിലെ ആറ് മണിമുതൽ 30ന് രാവിലെ ആറുവരെ







































