പൊതു പണിമുടക്ക്; 28ന് രാവിലെ ആറ് മണിമുതൽ 30ന് രാവിലെ ആറുവരെ

By Trainee Reporter, Malabar News
All India strike
Representational Image
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പൊതു പണിമുടക്ക് ഈ മാസം 28ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച് 30ന് രാവിലെ ആറിന് അവസാനിക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്‌ത സമിതി അറിയിച്ചു. കേരളത്തിൽ 22 ഓളം തൊഴിലാളി സംഘടനകളാണ് പൊതു പണിമുടക്കിന്റെ ഭാഗമാകുന്നത്.

മോട്ടോർ മേഖലയിലെ തൊഴിലാളികൾ പണിമുടക്കുന്നതോടെ വാഹനങ്ങൾ ഓടില്ലെന്ന് സംയുക്‌ത സമിതി അറിയിച്ചിട്ടുണ്ട്. ആശുപത്രി, ആംബുലൻസ്, പത്രം, പാൽ, എയർപോർട്, ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും പരമാവധി റോഡിലിറക്കാതെ സഹകരിക്കണമെന്നും അഭ്യർഥനയുണ്ട്.

വ്യാപാര-വാണിജ്യ സ്‌ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവരും പണിമുടക്കിൽ പങ്കെടുക്കുന്നതിനായി കട-കമ്പോളങ്ങൾ അടഞ്ഞുകിടക്കും. കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്‌ഥാന സംഘടനകൾ, അധ്യാപക സംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവരും പണിമുടക്കിൽ പങ്കെടുക്കും.

വ്യോമയാന മേഖലയിലെ തൊഴിലാളികളുടെയും റെയിൽവേ തൊഴിലാളികളുടെയും സംഘടനകൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ ആറ് ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, പൊതുമേഖലാ സ്വകാര്യ വൽക്കരണവും ദേശീയ ആസ്‌തി വിൽപ്പനയും നിർത്തിവെക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

Most Read: 26ആം രാജ്യാന്തര ചലച്ചിത്ര മേള; ഇന്ന് കൊടിയിറക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE