കീർത്തി സുരേഷും സെൽവരാഘവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘സാനി കൈദം’ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചിത്രം ഏപ്രിൽ ഏഴിന് ഡിജിറ്റൽ സ്‌ട്രീമിങ് ആരംഭിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.
അരുണ്‍ മാത്തേശ്വരം സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിൽ സെൽവരാഘവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിയായാണ് കീർത്തി എത്തുന്നത്. യാമിനി യഗ്‌നമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റർ നഗൂരൻ. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ അണിയറ പ്രവർത്തകർ ഇനിയും പുറത്തുവിട്ടിട്ടില്ല.
അതേസമയം മഹേഷ് ബാബു നായകനാകുന്ന ‘സര്‍ക്കാരു വാരി പാട്ട’യാണ് കീർത്തി സുരേഷിന്റേതായി റിലീസ് പ്രഖ്യാപിച്ച മറ്റൊരു ചിത്രം. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സും മഹേഷ് ബാബു എന്റര്‍ടൈൻമെൻസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
Most Read: ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്‌സ് നായക സ്‌ഥാനം ഒഴിഞ്ഞ് ധോണി