ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്‌സ് നായക സ്‌ഥാനം ഒഴിഞ്ഞ് ധോണി

By Staff Reporter, Malabar News
dhoni-csk
Ajwa Travels

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായക സ്‌ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി . രവീന്ദ്ര ജഡേജയാണ് പുതിയ സീസണില്‍ ചെന്നൈയെ നയിക്കുക. 15ആം സീസൺ ശനിയാഴ്‌ച തിരി തെളിയാനിരിക്കെയാണ് നായക സ്‌ഥാനത്ത് നിന്നും ധോണി പടിയിറങ്ങുന്നത്. 2008 മുതല്‍ ധോണിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകന്‍. 14 സീസണുകളിലും ധോണിയുടെ കീഴിലാണ് മഞ്ഞപ്പട ഇറങ്ങിയത്.

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളാണ് ധോണി. കഴിഞ്ഞ സീസണിലും ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ഇദ്ദേഹം നാല് തവണ ഐപിഎല്ലില്‍ ചെന്നൈയെ കിരീടമണിയിച്ചു. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനും ധോണിയ്‌ക്ക് കഴിഞ്ഞിരുന്നു. അപ്രതീക്ഷിത തീരുമാനത്തിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ധോണി ഇപ്പോൾ.

ധോണിക്ക് കീഴില്‍ ചെന്നൈ 204 മൽസരങ്ങള്‍ കളിച്ചു. ഇതില്‍ 121 എണ്ണത്തില്‍ ചെന്നൈ ജയിച്ചു. വിജയ ശതമാനം 59.60 ആണ്. 129 മൽസരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച് 75 എണ്ണത്തില്‍ ജയിച്ച രോഹിത് ശര്‍മ മാത്രമാണ് ഐപിഎല്ലില്‍ ധോണിയെക്കാള്‍ വിജയ ശതമാനമുള്ള (59.68) ഏക നായകന്‍.

Read Also: സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE