26ആം രാജ്യാന്തര ചലച്ചിത്ര മേള; ഇന്ന് കൊടിയിറക്കം

By Team Member, Malabar News
International film Festival Kerala Kicks Off Today
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊടിയിറങ്ങും. കഴിഞ്ഞ 8 ദിവസം നീണ്ട ലോക സിനിമകളുടെ ഉൽസവത്തിനാണ് ഇന്ന് സമാപനം കുറിക്കുന്നത്. സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കെഎൻ ബാലഗോപാലാണ് സമ്മേളനം ഉൽഘാടനം ചെയ്യുക. കൂടാതെ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധീഖിയാണ് മുഖ്യ അതിഥിയായും എത്തും.

എഴുത്തുകാരൻ ടി പത്‌മനാഭൻ വിശിഷ്‌ട അതിഥിയായി പങ്കെടുക്കും. കൂടാതെ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്‌കാരങ്ങളും സഹകരണ മന്ത്രി വിഎൻ വാസവൻ മാദ്ധ്യമ അവാർഡുകളും സമ്മാനിക്കും. അഡ്വ. വികെ പ്രശാന്ത് എംഎൽഎ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രജ്‌ഞിത്ത്, സെക്രട്ടറി സി അജോയ്, വൈസ് ചെയർമാൻ പ്രേം കുമാർ, ആർട്ടിസ്‌റ്റിക് ഡയറക്‌ടർ ബീന പോൾ തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

കഴിഞ്ഞ 8 ദിവസമായി 173 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. അന്താരാഷ്‌ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെയാണ് ഇത്തവണ പ്രദർശനത്തിനെത്തിയത്. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങുകൾ മധുശ്രീ നാരായണൻ, രാജലക്ഷ്‌മി എന്നിവരുടെ ഫ്യൂഷൻ സംഗീത സന്ധ്യയോടെയാണ് ആരംഭിക്കുന്നത്. കൂടാതെ മേളയിൽ സുവർണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യും.

Read also: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE