രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് കൊടിയിറക്കം; സമാപന സമ്മേളനം വൈകിട്ട് ആറിന്‌

രാജ്യാന്തര മേളയുടെ സമാപന ദിനമായ ഇന്ന് ജാഫർ പനാഹി സംവിധാനം ചെയ്‌ത 'നോ ബിയേഴ്‌സ്', 'ഒപ്പിയം', 'പലോമ', 'പ്രോമിസ് മീ ദീസ്', 'ദി നോവലിസ്‌റ്റിസ് ഫിലിം' ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. റിസർവേഷൻ ഇല്ലാതെ ഇന്ന് ചിത്രങ്ങൾ കാണാം

By Trainee Reporter, Malabar News
27TH IFFK 2022
Ajwa Travels

തിരുവനന്തപുരം: 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക്(ഐഎഫ്എഫ്‌കെ) ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ മന്ത്രി വിഎൻ വാസവൻ ഉൽഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും.

പ്രമുഖ സാഹിത്യകാരൻ എം മുകുന്ദൻ മുഖ്യാതിഥിയാകും. മന്ത്രി കെ രാജൻ ചടങ്ങിലെ വിശിഷ്‌ടാതിഥി ആകും. സുവർണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്എഫ്‌എസ്‌ഐ-കെആർ മോഹനൻ എന്നീ അവാർഡുകൾ മന്ത്രിമാരായ വിഎൻ വാസവൻ, വി ശിവൻകുട്ടി, കെ രാജൻ എന്നിവർ സമ്മാനിക്കും.

രാജ്യാന്തര മേളയുടെ സമാപന ദിനമായ ഇന്ന് ജാഫർ പനാഹി സംവിധാനം ചെയ്‌ത ‘നോ ബിയേഴ്‌സ്’, ‘ഒപ്പിയം’, ‘പലോമ’, ‘പ്രോമിസ് മീ ദീസ്’, ‘ദി നോവലിസ്‌റ്റിസ് ഫിലിം’ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. റിസർവേഷൻ ഇല്ലാതെ ഇന്ന് ചിത്രങ്ങൾ കാണാം.

ഡിസംബർ ഒമ്പതിനാണ് 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക്(ഐഎഫ്എഫ്‌കെ) തിരിതെളിഞ്ഞത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തുകൊണ്ടാണ് മേള ആരംഭിച്ചത്. 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിനാണ് മേള വേദിയായത്.

ജർമ്മൻ സംവിധായകൻ വീറ്റ് ഹെൽമർ ചെയർമാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചൽ സംഗാരി, സ്‌പാനിഷ്‌-ഉറുഗ്വൻ സംവിധായകൻ അൽവാരോ ബ്രക്‌നർ, അർജന്റീനൻ നടൻ നഹൂൽ പെരസ് ബിസ്‌കയാർട്ട്, ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെ എന്നിവർ അംഗങ്ങളായ ജൂറിയാണ് അന്താരാഷ്‌ട്ര മൽസര വിഭാഗത്തിലെ മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്നത്.

ജർമ്മനിയിലെ ചലച്ചിത്ര നിരൂപക കാതറിന ഡോക്‌ഹോൺ ചെയർപേഴ്‌സണായ ജൂറി ഫിപ്രസ്‌കി അവാർഡുകളും, ഇന്ദു ശ്രീകെന്ത് ചെയർപേഴ്‌സണായ ജൂറി നെറ്റ്‌പാക് അവാർഡുകളും, എൻ മനു ചക്രവർത്തി ചെയർമാനായ ജൂറി എഫ്എഫ്‌എസ്‌ഐ കെആർ മോഹനൻ അവാർഡുകളും നിർണയിക്കും.

Most Read: ദേശീയപാത വികസനത്തിൽ കേന്ദ്രവുമായി തർക്കമില്ല, ആരും മനപ്പായസം ഉണ്ടേണ്ട; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE