ലോകത്തിലെ ശക്‌തയായ വനിത; ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി നിർമല സീതാരാമൻ

ഫോബ്‌സ് പട്ടികയിൽ 36ആം സ്‌ഥാനത്തുള്ള നിർമല സീതാരാമൻ തുടർച്ചയായി നാലാം തവണയാണ് പട്ടികയിൽ ഇടം പിടിക്കുന്നത്. 2021ൽ 37ആം സ്‌ഥാനവും 2020ൽ 41ആം സ്‌ഥാനവും 2019ൽ 34ആം സ്‌ഥാനത്തുമായിരുന്നു മന്ത്രി

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും ശക്‌തയായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം പിടിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉൾപ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും പട്ടികയിൽ സ്‌ഥാനം പിടിച്ചത്.

എച്ച്‌സിഎൽടെക് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ മാധബി പുരി ബുച്ച്, സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ സോമ മൊണ്ടൽ മൽഹോത്ര, ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ-ഷാ, നൈക സ്‌ഥാപക ഫാൽഗുനി നായർ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച വനിതകൾ.

ഫോബ്‌സ് പട്ടികയിൽ 36ആം സ്‌ഥാനത്തുള്ള നിർമല സീതാരാമൻ തുടർച്ചയായി നാലാം തവണയാണ് പട്ടികയിൽ ഇടം പിടിക്കുന്നത്. 202137ആം സ്‌ഥാനവും 202041ആം സ്‌ഥാനവും 201934ആം സ്‌ഥാനത്തുമായിരുന്നു മന്ത്രി. ഫോബ്‌സ്‌ പട്ടികയിൽ വിവിധ കമ്പനികളുടെ 39 സിഇഒമാർ ഉൾപ്പെടുന്നുണ്ട്. 10 രാഷ്‌ട്രത്തലവൻമാരും 115 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള 11 ശതകോടീശ്വരൻമാരും പട്ടികയിലുണ്ട്.

Most Read: ഇനി സിനിമാ രാവുകൾ; രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE