ബന്ധുക്കൾ ഭൂമി നൽകിയില്ല ; ശവം സംസ്‌കരിക്കാൻ സ്‌ഥലം നൽകി അയൽവാസി

ശാരദ മരിച്ചതോടെ ബന്ധുക്കൾ സ്വത്തിന് അവകാശവുമായി രംഗത്ത് എത്തുകയായിരുന്നു

By Trainee Reporter, Malabar News
The relatives did not give away the land; Neighbor gave his own place for cremation
Ajwa Travels

പത്തനംതിട്ട: ബന്ധുക്കൾ ഭൂമി വിട്ടു കൊടുക്കാൻ വിസമ്മതിച്ചതോടെ 90 കാരിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്വന്തം സ്‌ഥലം വിട്ടു നൽകി അയൽവാസി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. കോന്നി ഐരവൻ സ്വദേശിനി ശാരദയുടെ മൃതദേഹം സംസ്‌കരിക്കാനാണ് അയൽവാസിയും സിപിഐ ലോക്കൽ സെക്രട്ടറിയുമായ വിജയ വിൽസൺ സ്വന്തം സ്‌ഥലം വിട്ടു നൽകിയത്.

ഇന്ന് രാവിലെയാണ് ശാരദ പ്രായാധിക്യത്തെ തുടർന്ന് മരണപ്പെട്ടത്. രണ്ടുവർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ ഒറ്റക്കായിരുന്നു ശാരദ താമസിച്ചിരുന്നത്. ശാരദ മരിച്ചതോടെ ബന്ധുക്കൾ സ്വത്തിന് അവകാശവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ജീവിച്ച ഭൂമിയിൽ പോലും ശാരദയ്‌ക്ക് അന്ത്യവിശ്രമം ലഭിക്കാതെ പോയത്.

വിവരം അറിഞ്ഞതോടെയാണ് അയൽവാസിയായ വിജയ സ്വന്തം ഭൂമിയിൽ ശാരദയുടെ അന്ത്യകർമങ്ങൾ നടത്താൻ അനുവാദം നൽകിയത്. സിപിഐ ലോക്കൽ സെക്രട്ടറി കൂടിയായ വിജയ വിൽസന്റെ തീരുമാനം പാർട്ടിയും ഏറ്റെടുക്കുകയായിരുന്നു. ബന്ധുക്കൾ വിട്ടുനിന്നതിനാൽ ശവസംസ്‌കാര ചിലവുകൾ മുഴുവൻ വഹിച്ചത് സിപിഐ പ്രവർത്തകരാണ്.

ഇതോടെ, 90 വർഷം ജീവിച്ച ഭൂമിയുടെ തൊട്ടടുത്ത് തന്നെയായി ശാരദയ്‌ക്ക് അന്ത്യവിശ്രമം ഒരുക്കി. കാലങ്ങളോളം പരിജയം ഉണ്ടായിരുന്ന അയൽവാസിക്ക് അവസാന യാത്രക്ക് ആറടി മണ്ണ് വിട്ടു നൽകിയ വിജയ വിൽസനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

Most Read: ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം പരമപ്രധാനം; ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE