ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം പരമപ്രധാനം; ഡെൽഹി ഹൈക്കോടതി

കുഞ്ഞിന് ജൻമം നൽകുന്നതിൽ അമ്മയുടെ തിരഞ്ഞെടുപ്പ് ആത്യന്തികമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ മാതാവിന്റെ തീരുമാനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു

By Trainee Reporter, Malabar News
High Court of Delhi
Ajwa Travels

ന്യൂഡെൽഹി: ഗർഭഛിദ്രത്തിൽ നിർണായക വിധിയുമായി ഡെൽഹി ഹൈക്കോടതി. ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡെൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ്‌ പ്രതിഭ എം സിങ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെതാണ് വിധി. 33 ആഴ്‌ച ഗർഭിണിയായ യുവതിയുടെ ഹരജിയിലാണ് ഡെൽഹി ഹൈക്കോടതിയുടെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.

ഭ്രൂണത്തിന് സെറിബ്രൽ വൈകല്യം ഉള്ളതിനാൽ ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് 26 വയസുകാരിയാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരിക്ക് ഗർഭഛിദ്രത്തിന്റെ അപകട സാധ്യതകളെ കുറിച്ചും അതുണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചും വ്യക്‌തമായി അറിയാമെന്നും ഇക്കാര്യത്തിൽ മാതാവിന്റെ തീരുമാനം നിർണായകമാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ കോടതി യുവതിക്ക് മെഡിക്കൽ അബോർഷൻ നടത്താൻ അനുമതി നൽകുകയായിരുന്നു.

ഡോക്‌ടർമാരുടെ ഉപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കോടതി തീരുമാനം. ഭ്രൂണം നീക്കം ചെയ്യുന്നത് ശരിയല്ലെന്ന് ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ ഡോക്‌ടർമാരുടെ സമിതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ഹൈക്കോടതി ഡോക്‌ടർമാരുമായി സംസാരിച്ചതിന് ശേഷമാണ് ഭ്രൂണം നീക്കം ചെയ്യാൻ അനുമതി നൽകിയത്.

നവംബർ 12 ന് നടത്തിയ ആൾട്രോസൗണ്ട് പരിശോധനയിൽ ഭ്രൂണത്തിന് സെറിബ്രൽ ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കാൻ നവംബർ 14ന് മറ്റൊരു ആശുപത്രിയിലും യുവതി പരിശോധനക്ക് വിധേയയായി. അതിലും സെറിബ്രൽ ഡിസോർഡർ കണ്ടെത്തി. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്.

കുഞ്ഞിന് ജൻമം നൽകുന്നതിൽ അമ്മയുടെ തിരഞ്ഞെടുപ്പ് ആത്യന്തികമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ മാതാവിന്റെ തീരുമാനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് 24 ആഴ്‌ചക്ക് ശേഷം ഗർഭഛിദ്രം നടത്തണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണ്.

അതേസമയം, വിവാഹിതയെന്നോ അവിവാഹിതയെന്നോ വേർതിരിവില്ലാതെ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്‌ത്രീകൾക്കും ഒരേ അവകാശമാണെന്നും ഗർഭഛിദ്രം സ്‌ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചിരുന്നു. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാൽസംഗമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.

ഗര്‍ഭഛിദ്രം സംബന്ധിച്ച കേസിലായിരുന്നു വ്യക്‌തി സ്വാതന്ത്ര്യം ഉയർത്തിപിടിക്കുന്ന സുപ്രധാന വിധിയുണ്ടായത്. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഗർഭിണിയായാൽ പ്രസ്‌തുത സ്‌ത്രീക്ക് 20മുതൽ 24വരെ ആഴ്‌ചക്കുള്ളിൽ ഗർഭം അലസിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വിശദീകരിച്ചു. വിവാഹം എന്ന ആചാരം നടപ്പിലാക്കാതെ ഒരുമിച്ച് ജീവിക്കുന്ന ‘ലിവ് ഇന്‍’ ബന്ധത്തില്‍ ഗര്‍ഭിണിയാകുന്ന അവിവാഹിതക്ക് ഗർഭഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

SPOTLIGHT: കൂടുതൽ സ്‌പോട് ലൈറ്റ് വാർത്തകൾ ഈ ലിങ്കിൽ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE