വിസ്‌മയ കാഴ്‌ച്ചയായി വാർധ; ഇരട്ട മേൽപ്പാതക്ക് ലോക ഗിന്നസ് റെക്കോർഡ്

ഏറ്റവും നീളം കൂടിയ ഇരട്ടമേൽപ്പാത ഒറ്റത്തൂണിൽ നിർമിച്ചതിനാണ് ദേശീയപാതാ അതോറിറ്റിക്കും മഹാരാഷ്‌ട്ര മെട്രോ റെയിൽ കോർപറേഷനും ലോക റെക്കോർഡ് ലഭിച്ചത്

By Trainee Reporter, Malabar News
Wardha as an amazing sight; Guinness World Record for Double Flyover
വാർധ ഇരട്ടമേൽപ്പാത

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്‌പൂർ നഗരത്തിലെ വിസ്‌മയ കാഴ്‌ച്ചയായ വാർധാ ഇരട്ട മേൽപ്പാതക്ക് ലോക റെക്കോർഡ്. 3140 മീറ്റർ നീളമുള്ള നാഗ്‌പൂരിലെ വാർധാ മെട്രോ പാതയാണ് ലോക ഗിന്നസ് റൊക്കോഡിൽ  ഇടംപിടിച്ചിരിക്കുന്നത്. മൂന്ന് പാതകളാണ് ഇവിടെ ഒന്നിന് മുകളിൽ ഒന്നായി ക്രമീകരിച്ചിരിക്കുന്നത്.

ഏറ്റവും താഴെ പഴയ വാർധാ ദേശീയപാതയാണ്. അതിന് മുകളിലായി സമാന്തരമായി മേൽപ്പാത. അതിനും മുകളിലായി മെട്രോപാത. ഈ രണ്ടുമേൽപ്പാലങ്ങളും നിൽക്കുന്നത് ഒരൊറ്റ തൂണിലാണ്. ഏറ്റവും നീളം കൂടിയ ഇരട്ടമേൽപ്പാത ഒറ്റത്തൂണിൽ നിർമിച്ചതിനാണ് ദേശീയപാതാ അതോറിറ്റിക്കും മഹാരാഷ്‌ട്ര മെട്രോ റെയിൽ കോർപറേഷനും ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചത്.

3.14 കിലോമീറ്റർ നീളത്തിലാണ് ഇരട്ടമേൽപ്പാതകൾ നിർമിച്ചത്. ഇരട്ട മേൽപ്പാതക്ക് ലഭിച്ച നേട്ടത്തിൽ ദേശീയപാതാ അതോറിറ്റിക്കും മഹാരാഷ്‌ട്ര മെട്രോയെയും അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി രംഗത്തെത്തിയിരുന്നു.

ലോക റെക്കോർഡ് നേടുന്നതിന് മുമ്പ് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡിലും ഇന്ത്യ ബുക്ക് റെക്കോർഡിലും വാർധ മെട്രോ പാത ഇടം നേടിയിരുന്നുവെന്ന് ഗഡ്‌കരി പറഞ്ഞു. തുടർന്നാണ് ഗിന്നസ് റെക്കോർഡിലേക്ക് ഇടം പിടിച്ചത്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരോട് ഏറെ നന്ദി ഉണ്ടെന്നും രാജ്യത്തിന്റെ അഭിമാന മുഹൂർത്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: കോഴിക്കോട് പിഎൻബി തട്ടിപ്പ്; എൽഡിഎഫ്, യുഡിഎഫ് പ്രതിഷേധം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE