ഐഎഫ്എഫ്‌കെ; രണ്ടു മലയാള സിനിമകൾ മൽസര വിഭാഗത്തിൽ

12 സിനിമകൾ മലയാളം ടുഡേ വിഭാഗത്തിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.

By Trainee Reporter, Malabar News
28th iffk
Ajwa Travels

തിരുവനന്തപുരം: 28ആംമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (ഐഎഫ്എഫ്‌കെ) 14 മലയാള സിനിമകൾ തിരഞ്ഞെടുത്തു. ഇതിൽ രണ്ടു സിനിമകൾ മൽസര വിഭാഗത്തിൽ ഉൾപ്പെടുത്തി. ഡോൺ പാലത്തറ സംവിധാനം ചെയ്‌ത ‘ഫാമിലി’, ഫാസിൽ റസാഖ് സംവിധാനം ചെയ്‌ത ‘തടവ്’ എന്നീ ചിത്രങ്ങളാണ് അന്താരാഷ്‌ട്ര മൽസര വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. 12 സിനിമകൾ മലയാളം ടുഡേ വിഭാഗത്തിലാണ് തിരഞ്ഞെടുത്തത്.

8 നവാഗത സംവിധായകരുടേതും രണ്ടു വനിതാ സംവിധായകരുടെയും ഉൾപ്പടെയാണിത്. നവാഗത സംവിധായകരായ ആനന്ദ് ഏകർഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ റിനോഷുന്റെ ‘ഫൈവ് ഫസ്‌റ്റ് ഡേറ്റ്സ്’, വി ശരത് കുമാറിന്റെ ‘നീലമുടി’, ഗഗൻദേവിന്റെ ‘ആപ്പിൾ ചെടികൾ’, ശ്രുതി ശരണ്യത്തിന്റെ ‘ബി 32 മുതൽ 44 വരെ’, വിഘ്നേഷ് പി ശശിധരന്റെ ‘ഷെഹർ സാദേ’, സുനിൽ കുടമാളൂരിന്റെ ‘വലസൈ പറവകൾ’ എന്നിവയാണ് തിരഞ്ഞെടുത്ത ചിത്രങ്ങൾ.

ഇവയെ കൂടാതെ, പ്രശാന്ത് വിജയ് സംവിധാനം ചെയ്‌ത ‘ദായം’, സതീഷാ ബാബുസേനൻ, സന്തോഷ് ബാബു സേനൻ എന്നിവർ ചേർന്നൊരുക്കിയ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’, രഞ്ജൻ പ്രമോദിന്റെ ‘ഒ ബേബി’, ജിയോബേബിയുടെ ‘കാതൽ ദ കോർ’ എന്നീ ചിത്രങ്ങളുമാണ് മലയാളം ടുഡേ വിഭാഗത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. സംവിധായകൻ വിഎം വിനു ചെയർമാനും കൃഷ്‌ണേന്ദു കലേഷ്, തറ രാമാനുജൻ, ഒപി സുരേഷ്, അരുൺ ചെറുകാവിൽ എന്നിവർ അംഗങ്ങളായ സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE