കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
ശാരീരിക അസ്വാസ്‌ഥ്യത്തെ തുടർന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പടെയുള്ള മറ്റ് നടപടികൾ എംബസി മുഖേനെ സ്വീകരിക്കും. ചികിൽസാ ആവശ്യത്തിനായി കൂത്താട്ടുകുളത്ത് തങ്ങുന്നതിനിടെയായിരുന്നു അന്ത്യം.
ആറുദിവസം മുമ്പാണ് കൂത്താട്ടുകുളത്ത് എത്തിയത്. ശ്രീധരീയത്തിൽ ചികിൽസയ്‌ക്ക് എത്തിയതായിരുന്നു അദ്ദേഹം. മകൾ റോസ്‌മേരി ഓഡിങ്കയ്‌ക്ക് നടത്തിയ ആയുർവേദ നേത്ര ചികിൽസ വളരെ ഫലപ്രദമായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ അടക്കം ഇദ്ദേഹം പരാമർശിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ഒഡിങ്ക ചികിൽസയ്‌ക്കെത്തിയത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്