കൊല്ലം: മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. കശുവണ്ടി വ്യവസായിയായിരുന്ന അദ്ദേഹം പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. പ്രൊഫഷണൽ കോളേജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്.
മൃതദേഹം രാവിലെ 10 മണി മുതൽ പള്ളിമുക്ക് യൂനുസ് കോളേജിൽ പൊതുദർശനത്തിനു വെക്കും. വൈകിട്ട് 4ന് കൊല്ലൂർവിള ജുമാ മസ്ജിദിൽ ആണ് സംസ്കാരം.
Most Read: സിൽവർ ലൈൻ; അനുമതി നൽകുന്നതിൽ ഇനിയും കടമ്പകളുണ്ടെന്ന് റെയിൽവേ
































