സിൽവർ ലൈൻ; അനുമതി നൽകുന്നതിൽ ഇനിയും കടമ്പകളുണ്ടെന്ന് റെയിൽവേ

By News Bureau, Malabar News
Silver Line speed rail project
Representational Image
Ajwa Travels

ന്യൂഡെൽഹി: സിൽവർലൈൻ സംബന്ധിച്ച് ഇപ്പോൾ നടക്കുന്നത് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണെന്ന് ഉന്നത റെയിൽവേ വൃത്തങ്ങളുടെ വിശദീകരണം. പദ്ധതി സംബന്ധിച്ച്‌ കേരള സർക്കാരുമായി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ ഒട്ടേറെ കാര്യങ്ങളിൽ വ്യക്‌തതയും വിശദീകരണവും ആവശ്യപ്പെട്ടിരുന്നതായി മന്ത്രാലയം വൃത്തങ്ങൾ പറയുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട അലെയ്ൻമെന്റ്, സാമ്പത്തികമായ പ്രായോഗികത തുടങ്ങിയ കാര്യങ്ങളിലൊക്കെ റെയിൽവേ വിശദീകരണം തേടിയിട്ടുണ്ട്. ഇതിനുപുറമേ, പദ്ധതിക്കായി റെയിൽവേയുടെ ഭൂമി വിട്ടുകൊടുക്കാനും തത്ത്വത്തിൽ ധാരണയായിട്ടുണ്ട്.

എന്നാൽ, പദ്ധതിയിൽ ഓഹരി പങ്കാളിത്തം വഹിക്കുന്ന കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇതുവേണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇക്കാര്യം റെയിൽവേ തീരുമാനിക്കാത്തതെന്ന് ഉന്നത ഉദ്യോഗസ്‌ഥൻ പറഞ്ഞു.

പദ്ധതിക്ക് അനുമതി നൽകുന്നതിൽ ഭരണതലത്തിലുള്ള തീരുമാനങ്ങൾക്ക് ഇനിയും കടമ്പകളുണ്ടെന്നും റെയിൽവേ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

Most Read: വിവാദ ലോകായുക്‌ത ഭേദഗതി; ഗവർണറുടെ നിലപാട് ഇന്ന് അറിയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE