തൃശൂർ: തൃശൂർ മുൻ മേയർ എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. അഞ്ചുകൊല്ലം മുൻപ് കൗൺസിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എംകെ. വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ചുകൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ രാജൻ പല്ലന് പിന്തുണ നൽകുമെന്നും എംകെ വർഗീസ് അറിയിച്ചു.
താൻ കുടുംബത്തിലേക്ക് മടങ്ങിപ്പോവുക ആണെന്നാണ് എംകെ. വർഗീസിന്റെ പ്രതികരണം. ഇത് ഖർ വാപ്പസിയാണ്. അന്നത്തെ സാഹചര്യത്തിൽ സ്വതന്ത്രനായി മൽസരിച്ചതാണ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതല്ല. ഇന്ന് സാഹചര്യം മാറി. കോൺഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണ്. ഉപാധികളൊന്നും ഇല്ലെന്നും എംകെ. വർഗീസ് പറഞ്ഞു.
Most Read| മൊജ്തബ ഖമനയി എവിടെ? ഇറാന്റെ ഭരണ നിയന്ത്രണം ഐആർജിസിക്ക്






































