പാരിസ്: ദരിദ്ര രാജ്യങ്ങൾക്ക് നൽകുന്ന വാക്സിൻ ഡോസുകളുടെ എണ്ണം 120 ദശലക്ഷമായി ഉയർത്തുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. പാരിസിലെ ഗ്ളോബൽ സിറ്റിസൺ ഫണ്ട് റൈസിംഗ് പരിപാടിയുടെ സമയത്ത് പുറത്തുവിട്ട സന്ദേശത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
‘മറ്റ് ഭൂഖണ്ഡങ്ങളിലെ ദരിദ്ര രാഷ്ട്രങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് വളരെ പിന്നിലാണെന്നതാണ് അനീതിയാണ്’ മാക്രോൺ ചൂണ്ടിക്കാണിച്ചു. വാക്സിൻ വിതരണത്തിൽ യുണിസെഫിനെയും, ആഗോള തലത്തിലെ മറ്റ് ആരോഗ്യ സംവിധാനങ്ങളെയും സഹായിക്കാൻ ഫ്രാൻസ് പ്രതിജ്ഞാബദ്ധരാകുമെന്ന് മാക്രോൺ പറഞ്ഞു.
ആഫ്രിക്കയിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് ഇതുവരെ സമ്പൂർണ വാക്സിനേഷന് വിധേയമായിട്ടുള്ളൂ എന്നും മാക്രോൺ ഓർമപ്പെടുത്തി. ഇത് കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
നേരത്തെയും ദരിദ്ര രാഷ്ട്രങ്ങൾക്ക് സൗജന്യ വാക്സിൻ ഡോസുകൾ നൽകാൻ ഫ്രാൻസ് തീരുമാനിച്ചിരുന്നു. ഇപ്പോൾ അതിന്റെ അളവ് വർധിപ്പിക്കാനാണ് മാക്രോൺ സർക്കാർ ആലോചിക്കുന്നത്.
Read Also: ഗുലാബ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു; ന്യൂനമർദമാകുമെന്ന് റിപ്പോർട്