എറണാകുളം: വനിതാ ദിനം പ്രമാണിച്ച് സ്‌ത്രീകൾക്ക് ഇന്ന് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏത് പ്രായത്തിലുള്ള സ്‌ത്രീകൾക്കും ഏത് സ്‌റ്റേഷനിൽ നിന്നും ഏത് സ്‌റ്റേഷനിലേക്ക് വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. കൂടാതെ വനിതാദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയം സ്‌റ്റേഷനില്‍ രാവിലെ 10.30ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവല്‍ക്കരണ പരിപാടിയും സൗജന്യ വിതരണവും നടത്തും. എച്ച്എല്‍എല്‍, ഐഒസിഎല്‍, കൊച്ചി മെട്രൊ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എംജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്‌റ്റേഷനുകളില്‍ ഉണ്ടാകും.
വൈകിട്ട് 4.30ന് കലൂര്‍ സ്‌റ്റേഷനില്‍ ഫ്ളാഷ് മോബും ഫാഷന്‍ ഷോയും സംഘടിപ്പിക്കും. മൂന്ന് മണി മുതല്‍ ആലുവ സ്‌റ്റേഷനില്‍ സംഗീത വിരുന്നും മോഹിനിയാട്ടവും, നാല് മണിമുതല്‍ ഇടപ്പള്ളി സ്‌റ്റേഷനിലും 5.30 മുതല്‍ ആലുവ സ്‌റ്റേഷനിലും കളരിപ്പയറ്റും നടക്കും. 4.30ന് ഏറ്റവും കൂടുതല്‍ മെട്രൊ യാത്ര നടത്തിയ വനിതയ്‌ക്കുള്ള സമ്മാനം വിതരണം ചെയ്യും.
Read also: മൂന്നാംവട്ട സമാധാന ചർച്ച പൂർത്തിയായി; ഫലമുണ്ടായില്ലെന്ന് റഷ്യ, ചർച്ചകൾ തുടരും







































