വനിതാ ദിനം; സ്‌ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ

By Team Member, Malabar News
Free Travel For Women Today In Kochi Metro
Ajwa Travels

എറണാകുളം: വനിതാ ദിനം പ്രമാണിച്ച് സ്‌ത്രീകൾക്ക് ഇന്ന് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏത് പ്രായത്തിലുള്ള സ്‌ത്രീകൾക്കും ഏത് സ്‌റ്റേഷനിൽ നിന്നും ഏത് സ്‌റ്റേഷനിലേക്ക് വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. കൂടാതെ വനിതാദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയം സ്‌റ്റേഷനില്‍ രാവിലെ 10.30ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവല്‍ക്കരണ പരിപാടിയും സൗജന്യ വിതരണവും നടത്തും. എച്ച്എല്‍എല്‍, ഐഒസിഎല്‍, കൊച്ചി മെട്രൊ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എംജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്‌റ്റേഷനുകളില്‍ ഉണ്ടാകും.

വൈകിട്ട് 4.30ന് കലൂര്‍ സ്‌റ്റേഷനില്‍ ഫ്ളാഷ് മോബും ഫാഷന്‍ ഷോയും സംഘടിപ്പിക്കും. മൂന്ന് മണി മുതല്‍ ആലുവ സ്‌റ്റേഷനില്‍ സംഗീത വിരുന്നും മോഹിനിയാട്ടവും, നാല് മണിമുതല്‍ ഇടപ്പള്ളി സ്‌റ്റേഷനിലും 5.30 മുതല്‍ ആലുവ സ്‌റ്റേഷനിലും കളരിപ്പയറ്റും നടക്കും. 4.30ന് ഏറ്റവും കൂടുതല്‍ മെട്രൊ യാത്ര നടത്തിയ വനിതയ്‌ക്കുള്ള സമ്മാനം വിതരണം ചെയ്യും.

Read also: മൂന്നാംവട്ട സമാധാന ചർച്ച പൂർത്തിയായി; ഫലമുണ്ടായില്ലെന്ന് റഷ്യ, ചർച്ചകൾ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE