കാസർഗോഡ്: ക്രിസ്‌തുമസ്-പുതുവൽസര കാലത്ത് പഴം-പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി ജില്ലാ, താലൂക്ക് ആസ്‌ഥാനങ്ങളിൽ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിപണികൾ വരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെ സഹകരണത്തോടെ ഈ മാസം 17 മുതൽ ജനുവരി ഒന്ന് വരെ വിപണി പ്രവർത്തിക്കും. ഉൽഘാടനം ഇന്ന് വൈകീട്ട് മൂന്നിന് ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിക്കും.
സഞ്ചരിക്കുന്ന വിപണിയിലേക്കുള്ള ഉൽപന്നങ്ങൾ പരമാവധി ജില്ലയിലെ കർഷകരിൽ നിന്ന് തന്നെ സംഭരിക്കാനാണ് തീരുമാനം. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് ഇത് പ്രവർത്തിക്കുക. തിങ്കൾ, വെള്ളി, ഞായർ ദിവസങ്ങളിൽ കാഞ്ഞങ്ങാട്ടും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാസർഗോഡും, വ്യാഴാഴ്‌ച ഉപ്പളയിലും, ശനിയാഴ്‌ച പരപ്പയിലും സഞ്ചരിക്കുന്ന വിപണിയെത്തും. പച്ചക്കറി വില അനിയന്ത്രിതമായി കുതിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
Read Also: നടിയെ ആക്രമിച്ച കേസ്; ദിലീപ് വിടുതൽ ഹരജി പിൻവലിച്ചു







































