കണ്ണൂർ: ജില്ലയിലെ പഴയങ്ങാടിയിലെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പഴം വിൽപ്പനക്കാരൻ അറസ്‌റ്റിൽ. ഗുഡ്‌സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിൽ അഷ്‌റഫ്(48) ആണ് അറസ്‌റ്റിലായത്.
ഏഴ് വയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. 2019ലും ഇയാൾക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നതായി പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. എസ്‌ഐ പിജെ ജിമ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
Read also: 6-12 വയസ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ശുപാർശ






































