6-12 വയസ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ശുപാർശ

By Team Member, Malabar News
The interval between covid booster doses has been reduced
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകണമെന്ന് ശുപാർശ. 6 വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കാണ് ഇപ്പോൾ വാക്‌സിൻ നൽകാൻ ശുപാർശ ചെയ്‌തിരിക്കുന്നത്‌. രാജ്യത്ത് പ്രതിദിനം കോവിഡ് കേസുകളിൽ വീണ്ടും വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ, ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് കുട്ടികൾക്കും വാക്‌സിൻ നൽകണമെന്ന ശുപാർശ മുന്നോട്ട് വച്ചിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായാൽ കുട്ടികളിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് 6-12 വയസ് വരെയുള്ള കുട്ടികൾക്കും വാക്‌സിൻ നൽകാമെന്ന ശുപാർശ അധികൃതർ മുന്നോട്ട് വച്ചിരിക്കുന്നത്.

രാജ്യത്ത് നിലവിൽ തുടർച്ചയായി മൂന്നാം ദിവസവും 2000ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തിരിക്കുകയാണ്. ഡെൽഹിയിലാണ് ഇപ്പോൾ പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമാകുന്നത്. ഇതേ തുടർന്ന് മാസ്‌ക് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും അധികൃതർ കർശനമാക്കിയിട്ടുണ്ട്.

Read also: കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്‌ലിം ലീഗ്; കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE