എറണാകുളം: കൊച്ചി നഗരത്തിലെ ലോഡ്‌ജിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പ്രതി സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്‌മലാണ് അറസ്‌റ്റിലായത്. പ്രതികളായ ഷമീർ, ലോഡ്‌ജ് ഉടമ ക്രിസ്‌റ്റീന എന്നിവർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജ്‌ജിതമാണെന്നും പോലീസ് പറഞ്ഞു.
കേസിൽ പ്രതി സലിം കുമാർ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്‌തമാക്കിയിരുന്നു. പെൺകുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുക ആണെന്നും അന്വേഷണം പുരോഗമിക്കുക ആണെന്നും പോലീസ് പറഞ്ഞു. ഫോട്ടോഷൂട്ടിന്റെ മറവിലാണ് കൊച്ചിയിൽ 27 കാരിയായ മോഡലിനെ പീഡനത്തിനരയാക്കിയത്.
Read Also: മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും







































