അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസ്

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

By Trainee Reporter, Malabar News
Siby Mathews
സിബി മാത്യൂസ്
Ajwa Travels

തിരുവനന്തപുരം: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ മണ്ണന്തല പോലീസ് കേസെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

സിബി മാത്യൂസിന്റെ ‘നിർഭയം-ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്‌തകത്തിലാണ് അതിജീവിതയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്. സിബി മാത്യൂസിനെതിരെ സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന കെജെ ജോഷ്വയാണ് ഐക്കോടതിയെ സമീപിച്ചത്.

പുസ്‌തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ നിന്നും അതിജീവിത ആരാണെന്ന് വ്യക്‌തമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ്‌ എ ബദറുദീൻ ഐപിസി 228എ പ്രകാരം സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഇക്കാര്യത്തിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട് തള്ളിയ കോടതി, പ്രോസിക്യൂഷൻ നടപടിയിൽ നിന്ന് മുൻ ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിതെന്ന് കോടതി കുറ്റപ്പെടുത്തി.

മണ്ണന്തല പോലീസിലും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്കും പരാതിക്കാരൻ ആദ്യം പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിശോധിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, കൂടുതൽ നടപടികൾ കേസിൽ ഉണ്ടാകാതെ വന്നതോടെ പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2017 മേയിലാണ് പുസ്‌തകം പുറത്തുവന്നത്. പരാതി നൽകിയത് 2019 ഒക്‌ടോബറിലും. 1996ൽ ആയിരുന്നു സൂര്യനെല്ലി കേസിന് ആസ്‌പദമായ സംഭവം നടന്നത്.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE