ഗാസ: ഇസ്രയേൽ-ഗാസ യുദ്ധം വീണ്ടും ശക്‌തമായതോടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്‌തീനികൾ. വടക്കൻ ഗാസയിലെ ബെയ്‌ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്‌തീനികൾ പ്രതിഷേധവുമായി എത്തിയത്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാണ് ആവശ്യം.
വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്‌തീനികളുടെ പ്രതിഷേധം. ‘ഹമാസ് ഔട്ട്’ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഹമാസ് അനുകൂലികൾ ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
സമാധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യവും പലസ്‌തീനികൾ ഉയർത്തി. അതിനിടെ, മുഖമൂടി ധരിച്ച ആയുധധാരികളായ ആളുകൾ പ്രതിഷേധക്കാർക്ക് ഇടയിലേക്ക് എത്തുകയും ഭീഷണിപ്പെടുത്തി പിൻവാങ്ങാൻ നിർദ്ദേശിക്കുകയും ചെയ്‌തതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. അതേസമയം, ഗാസയിലെ കൂടുതൽ ഭാഗങ്ങളിൽ നിന്ന് ഒഴിയാൻ പലസ്‌തീനികളോട് ഇസ്രയേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. 20ലധികം പലസ്‌തീനികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി