പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉടൻ തന്നെ ഗോവ സന്ദര്‍ശിക്കാനാണ് മമത ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറും സംഘവുമാണ് ഗോവ പിടിച്ചെടുക്കാൻ മമതയ്‌ക്ക് പിന്നിലുള്ളത്. നിലവില്‍ പ്രശാന്തിന്റെ 200 അംഗ ടീം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിനും പ്രവര്‍ത്തനത്തിനുമായി സംസ്‌ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
നിലവിൽ തൃണമൂൽ കോൺഗ്രസിന് ഒട്ടും സ്വാധീനമില്ലാത്ത സംസ്‌ഥാനമാണ് ഗോവ. എന്നാൽ ബിജെപിയോട് നേരിട്ട് പോരാടാനാണ് മമതയുടെ നീക്കം. ബംഗാളിലെ രണ്ടാം വിജയത്തിന് പിന്നാലെ രാജ്യവ്യാപകമായി ബിജെപിക്കെതിരെ സ്വാധീനം നേടാനായുള്ള ശ്രമങ്ങള്‍ മമത ആരംഭിച്ചിരുന്നു. പൗരത്വ സമര നായകൻ അഖില്‍ ഗൊഗോയിയുമായി ചേര്‍ന്നാണ് അസമില്‍ വേരുറപ്പിക്കാനുള്ള പ്രാരംഭ പദ്ധതികള്‍ മമത ആരംഭിച്ചിരിക്കുന്നത്.
കൂടാതെ വിശാല പ്രതിപക്ഷ ഐക്യത്തിനും മമത ശ്രമിക്കുന്നുണ്ട്. ഇതിനായി സോണിയ ഗാന്ധിയുമായും മറ്റ് പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഗോവയിലേക്ക് തൃണമൂല്‍ എംപിമാരുടെ സംഘം ഉടനെത്തുമെന്നാണ് റിപ്പോർട്. 40 അംഗ ഗോവന്‍ നിയമസഭയില്‍ 2017ലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് 17ഉം ബിജെപിക്ക് 13ഉം സീറ്റാണ് ലഭിച്ചിരുന്നത് എങ്കിലും സീറ്റ് കച്ചവടത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.
Read also: മോദി തരംഗം കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല; യെദിയൂരപ്പ







































