ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതരപരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമതാ ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാർഥിക്കണമെന്നും തൃണമൂൽ കോൺഗ്രസ് എക്‌സ് പ്ളാറ്റുഫോമിൽ അറിയിച്ചു. മമതാ ബാനർജി നെറ്റിയിൽ മുറിവേറ്റ് ആശുപത്രിയിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പരിക്ക് ഗുരുതരമാണെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. മമതാ ബാനർജിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് പരിക്കേറ്റതാണെന്നാണ് വിവരം. നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ട്. നിലവിൽ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി