കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സർക്കാർ സർവകലാശാലകളിൽ മുഖ്യമന്ത്രി ചാൻസലറാകും. ബംഗാൾ മന്ത്രിസഭയുടേതാണ് തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
സംസ്‌ഥാനത്തെ സർക്കാർ സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽ നിക്ഷിപ്‌തമായിരുന്നു. തീരുമാനം നടപ്പിലാകുന്നതോടെ ഗവർണറെ സ്‌ഥാനത്ത് നിന്ന് മാറ്റും. നിയമ ഭേദഗതി നിയമസഭയിൽ എത്തിക്കുമെന്ന് പശ്‌ചിമ ബംഗാളിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബ്രത്യ ബസു അറിയിച്ചു.
Most Read: നാഗ്‌പൂരിൽ രക്‌തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി; ഒരാൾ മരിച്ചു