കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 36,640 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളര്‍ തളര്‍ച്ച നേരിട്ടതാണ് സ്വര്‍ണവില നേട്ടമാക്കിയത്.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5 ശതമാനം വര്‍ധിച്ച് 1,848.30 രൂപയായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്തുഗ്രാമിന് 49,115 രൂപ നിലവാരത്തിലാണ്. വെള്ളി വിലയിലും സമാനമായ വര്‍ധനവുണ്ടായി.
Also Read: എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി; പിന്നാലെ തട്ടിപ്പുകാരും സജീവമാകുന്നു







































