കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2 ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. അതേസമയം കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയാണ്.
വ്യാഴാഴ്‌ച 33,720 രൂപയായിരുന്നു പവന്റെ വില. ഇന്നലെ പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ദിവസങ്ങളായി നീണ്ടു നിന്ന തകർച്ചക്ക് ശേഷമാണ് കഴിഞ്ഞ ദിവസം സ്വർണവിലയിൽ വർധനവ് ഉണ്ടായത്. എന്നാലിന്ന് വീണ്ടും വില ഇടിയുകയായിരുന്നു.
Read Also: റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും







































