കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വില. ഗ്രാമിന് 4,205 രൂപയാണ് വില. 33,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1739.78 ഡോളറായും കുറഞ്ഞു. യുഎസിലെ ട്രഷറി ആദായം കൂടിയതും ഡോളർ കരുത്താർജ്‌ജിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. യുഎസിലെ ബോണ്ട് ആദായം ഒരുവർഷത്തെ ഉയർന്ന നിലവാരത്തിൽ എത്തിയതിനാൽ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം മാറ്റിയതും സ്വർണവിലയെ ബാധിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,981 നിലവാരത്തിലാണ്.
Read also: വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി







































