കൊച്ചി: കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം. ഗ്രാമിന് ഒറ്റയടിക്ക് 220 രൂപ കൂടി 8930 രൂപയായി. പവന് 1760 രൂപ കൂടി 71,440 രൂപയുമായി. പത്ത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പവൻ വില വീണ്ടും 71,000 കടന്നത്. അഞ്ചുദിവസം കൊണ്ട് 68,880 രൂപയായിരുന്നു. പിന്നീട് 2560 രൂപയാണ് കൂടിയത്.
ഇന്നലെ ഔൺസിന് 3,212 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്ന് 3,300 ഡോളറിന് മുകളിലേക്ക് ഒറ്റയടിക്ക് ഇടിച്ചുകയറിയതാണ് കേരളത്തിലെ സ്വർണവിലയും കൂടാനിടയാക്കിയത്. രാജ്യാന്തര സ്വർണവില, ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണത്തിന്റെ ബോംബൈ വിപണിവില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില എന്നിവ അടിസ്‌ഥാനമാക്കിയാണ് കേരളത്തിൽ സ്വർണവില നിർണയം.
നിലവിൽ 3,308 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വീണ്ടും താരിഫ് യുദ്ധത്തിന് ഒരുങ്ങുന്നതും സ്വർണവില കുതിപ്പിന് ഊർജമാകുന്നുണ്ട്. ഇന്ന് പവന് 71,440 രൂപയാണ് വില. ഇതിനൊപ്പം ജിഎസ്‌ടി (3%), ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ചു ഓരോ ജ്വല്ലറിയിലെ വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!